KeralaNewsRECENT POSTS
കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍; ഫ്‌ളക്‌സ് ബോര്‍ഡ് വൈറലാകുന്നു
വിവാഹലോചനകള്‍ മുടക്കുന്ന നാട്ടിലെ കല്യാണം മുടക്കികള്‍ക്ക് ഒരൊന്നൊന്നര മുന്നറിയിപ്പുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. കുറഞ്ഞ സമയംകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡിന് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത.്
ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ‘നാട്ടിലെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളുമുണ്ടെന്ന് ഓര്‍ക്കുക.
സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഇത്തരത്തിലുള്ള ചുണക്കുട്ടന്മാര്‍ നാടിനെ ആവശ്യമാണെന്നാണ് പലരുടേയും കമന്റ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News