സംസ്ഥാനത്ത്15 പേര്‍ക്ക് കൂടി കൊവിഡ് 19,രോഗം ബാധിച്ചവര്‍ 64,ആശയക്കുഴപ്പം വേണ്ട, ലോക്ക്ഡൗണ്‍ ഇങ്ങനെയൊക്കെ
തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
കൊവിഡ് വൈറസ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ലോക് ഡൗണ്‍ ഉണ്ട്. നിലവിലുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കണമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കാത്തിരിക്കുകയാണ്. അത് വന്നാല്‍ മറ്റ് നടപടികളുണ്ടാവും. ലോക് ഡൗണ്‍ വന്നാല്‍ സ്റ്റേ അറ്റ് ഹോം എന്നാണ്. ആള്‍ക്കാര്‍ പുറത്തുവരാതിരിക്കണം. വൈറസ് വ്യാപനം പരമാവധി തടയാനാണിത്. സ്റ്റേ അറ്റ് ഹോം നടപ്പിലാവുകയാണെങ്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക് മാത്രം അത്യാവശ്യ സാധനം വാങ്ങാന്‍ പുറത്തിറങ്ങുമെന്ന് കരുതുന്നുവെന്ന് ടോം ജോസ് പറഞ്ഞു.
വാട്ടര്‍, ഇലക്ട്രിസിറ്റ്, ഫുഡ്, തുടങ്ങിയ അവശ്യ സേവനങ്ങള്‍ ലഭ്യമാകും. പ്രൊവിഷണല്‍ സ്റ്റോറുകള്‍ തുറക്കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാന്‍ പ്രശ്‌നമില്ല. സാധാരണ ഇവിടെ വളരെയധികം ആളുകള്‍ കൂടാറുണ്ട്. അത് നിയന്ത്രിക്കണം. അത് ആലോചിക്കുകയാണ്. അവിടെ ആറോ ഏഴോ പേരില്‍ കൂടുതല്‍ ഉണ്ടാവരുത്.
ലോക് ഡൗണ്‍ സംബന്ധിച്ച നിര്‍ദ്ദേശം ഇന്നലെ രാത്രി തന്നെ നല്‍കിയിരുന്നു. അനുയോജ്യമായ തീരുമാനം ജില്ലാ കളക്ടര്‍മാര്‍ക്ക് എടുക്കാം. മുഖ്യമന്ത്രി വ്യാപാരികളുമായി നാളെ ചര്‍ച്ച നടത്തും. അതിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷം ആളുകളോട് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബസുകള്‍ നിര്‍ത്തി. ചരക്കു ഗതാഗതത്തിന് തടസമില്ല. ജില്ലകളില്‍ നിന്ന് ജില്ലകളിലേക്കുള്ള മൂവ്‌മെന്റ് തടഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.