FeaturedKeralaNews

മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ, യൂത്ത് കോൺഗ്രസ് പ്രതിഷേധം ഫലം കണ്ടു

മലപ്പുറം: മലപ്പുറത്തെ തവനൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി, ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ആദ്യം മുതൽ മണ്ഡലത്തിൽ പരിഗണിച്ചിരുന്നത്. ഒടുവിൽ തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. മത്സരിക്കാൻ തയ്യാറാണെന്ന് ഫിറോസ് തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഫിറോസിൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടിയിലെ ചിലർ തന്നെ രംഗത്തെത്തിയതോടെ തവനൂർ മണ്ഡലം കോൺഗ്രസിനു കീറാമുട്ടിയായിരിക്കുകയാണ്. ഇന്ന് 86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും തവനൂരിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പിൽ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തവനൂരിൽ മത്സരിക്കാൻ ഇല്ലെന്നും സന്തോഷത്തോടെ താൻ മാറിനിൽക്കുകയാണെന്നും ഫിറോസ് പറയുന്നു. ഒരിക്കലും താൻ ആഗ്രഹിച്ചതല്ല. ആരെയും മാറ്റിനിർത്തിക്കൊണ്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി.

അർഹതപ്പെട്ടവരെ മാറ്റിനിർത്തി പ്രതിഷേധങ്ങൾ സൃഷ്ടിച്ച് തനിക്ക് സീറ്റ് വേണ്ട. എല്ലാവരുടെയും സമ്മതത്തോടെ ഉണ്ടെങ്കിൽ മാത്രം മതി. തവനൂരിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ നിരവധി പേർ വിളിച്ചിരുന്നു. ഇനി എന്തായാലും മത്സരരംഗത്തേക്കില്ല. തനിക്ക് വേണ്ടി പ്രവർത്തിച്ചവരോടും വിളിച്ചവരോടും ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

https://youtu.be/M4rNZdlPml8

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button