സുൽത്താൻബത്തേരി: വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യനെ(53)ആണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം.
ഇന്നലെ നാലു മണിയോടെയാണ് സംഭവം. ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്. ബിൽഡിങ് ഫയർ എൻ ഒ സി ക്ക് അപേക്ഷിച്ച ആളിൽ നിന്നും പണം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത് .
മീനങ്ങാടി സ്വദേശിയായ ബിനീഷ് എന്നയാൾ അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻ ഒ സി ക്കായി സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചിരുന്നു . എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഒന്നര വർഷത്തോളമായിഎൻഒസി നൽകിയിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News