NationalNews

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 7 മരണം, 40ലേറെ പേർക്ക് പരിക്ക്

മുംബൈ: മുംബൈയിൽ ഗോരേഗാവിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴുപേർ മരിച്ചു. നാൽപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 3:05 ഓടെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ 31 പേരെ എച്ച്ബിടി ട്രോമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 15 പേരെ കൂപ്പർ ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി.

ഗോരേഗാവിൽ എംജി റോഡിലുള്ള ജയ് ഭവാനി കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീ അണച്ചത്.

താഴത്തെ നിലയിലെ ഷോപ്പുകളുള്ള ഭാഗത്താണ് ആദ്യം തീപിടിച്ചത്. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതും ഈ ഭാഗത്താണ്. പിന്നാലെ മുകളിലെ നിലകളിലേക്കും തീ പടരുകയായിരുന്നു. ഇതോടെ ഇവിടുത്തെ താമസക്കാർ കെട്ടിടത്തിന്‍റെ വിവിധ നിലകളിലും ടെറസിലും കുടുങ്ങുകയായിരുന്നു.പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. രാവിലെ ആറ് മണിയോടെയാണ് തീ അണച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button