KeralaNews

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടുത്തം; നാലു കടകൾ കത്തിനശിച്ചു

തിരുവനന്തപുരം:കിഴക്കേക്കോട്ടയിൽ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കടകൾക്ക് തീപിടിച്ചു. ആറു കടകൾ കത്തി നശിച്ചു. തൊട്ടടുത്ത കടകളിൽനിന്ന് സാധനങ്ങൾ ഒഴിപ്പിച്ചു. ചെങ്കൽചൂളയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അഗ്നിരക്ഷാ സേനയുടെ ആറ് യൂണിറ്റ് സ്ഥലത്തെത്തി. തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

തീപിടിത്തം ഉണ്ടായ ജൂസ് കട പൂർണമായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ ഉടനെ മറ്റു കടകളിലെ സാധനങ്ങൾ മാറ്റിയതിനാൽ പൂർണമായി കത്തിയില്ല. തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ഉള്ളതിനാൽ ആളുകളെയും ഒഴിപ്പിച്ചു.

തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അറിയിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തീപിടിത്തം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

തീ പിടിച്ച കടയിൽ 8 സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഇതിൽ 4 എണ്ണത്തിൽ ഗ്യാസ് ഉണ്ടായിരുന്നു. ഒരു സിലിണ്ടർ പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള ലോട്ടറിക്കടയിലേക്കും മൊബൈൽ കടയിലേക്കും തീ പടരുകയായിരുന്നു. 4 കടകൾ പൂർണമായും 2 എണ്ണം ഭാഗികമായും കത്തി നശിച്ചു.

തീപിടിത്തമുണ്ടായ ഉടനെ കെഎസ്ഇബി അധികൃതർ ട്രാൻസ്ഫോമർ ഓഫ് ചെയ്തു. കെഎസ്ആർടിസി ജീവനക്കാരും ചുമട്ട് തൊഴിലാളികളും അഗ്നിശമനസേനയും പൊലീസും ചേർന്ന് തീ അണച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker