News
പ്രശസ്ത സിനിമാ നിര്‍മ്മാതാവ് മോഹനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി
ബംഗലൂരു:പ്രശസ്ത കന്നട സിനിമാ നിര്‍മാതാവ് വി കെ മോഹനെ (59) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബാംഗളൂരുവില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കപാലി മോഹന്‍ എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്നാണ് സൂചന. ബാംഗളൂരു പീനിയയില്‍ ബസ്സ്സ്റ്റാന്‍ഡ് ടെന്‍ഡറുമായി ബന്ധപ്പെട്ട് മോഹന്‍ പണം ഇറക്കിയിരുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കാത്തെ ആയപ്പോള്‍ വലിയ ബാധ്യതയുണ്ടായി.ഇതേത്തുടര്‍ന്ന് വിഷയത്തില്‍് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദൂരപ്പയോട് സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി ഇടപെടണമെന്നതായിരുന്നു മോഹന്റെ ആവശ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News