27.7 C
Kottayam
Saturday, May 4, 2024

നാദിര്‍ഷ ചിത്രത്തിന്‍റെ പേരിന് അനുമതി നിഷേധിച്ച് ഫിലിംചേംബര്‍

Must read

കൊ​ച്ചി: നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് “ഈ​ശോ’ എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് അം​ഗ​ത്വം പു​തു​ക്കി​യി​ട്ടി​ല്ലെ​ന്നും ഫി​ലിം​ചേം​ബ​ര്‍ വ്യ​ക്ത​മാ​ക്കി. പേ​ര് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​ര്‍​മാ​താ​വി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​കൊ​ണ്ടാ​യി​രു​ന്നു ഫി​ലിം ചേം​ബ​റി​ന്‍റെ മ​റു​പ​ടി.

അതേസമയം ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് ഫിലിം ചേംബറിന്‍റെ അനുമതി ആവശ്യമില്ല. അതേസമയം ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദർ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സംവിധായകൻ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം നടന്നിരുന്നു . സിനിമയുടെ പേരിൽ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേൽ പറഞ്ഞത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ ജീത്തു ജോസഫ് പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികൾ എന്ന അവകാശപ്പെടുന്ന ചിലർ സംവിധായകനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

ജീത്തു ജോസഫിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞാണ് സൈബർ ആക്രമണം. സിനിമാക്കാർ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമർശകർ പറയുന്നു.

ജോസഫ് പനവേലിന്റെ പ്രസംസത്തിലെ പ്രസക്ത ഭാഗങ്ങൾ

“സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ നമുക്ക് സൗകര്യങ്ങളും നേട്ടങ്ങളുമുണ്ട്. പക്ഷെ നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബമഹിമ നോക്കി വകഞ്ഞു മാറ്റുന്ന മനോഭാവം ഉണ്ടെങ്കിൽ ക്രിസ്തു ഇല്ല, ജീവിതത്തിൽ സത്യമില്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിർഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണത്. ഉടൻ തന്നെ വാളും വടിയുമായി കത്തിക്കാൻ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്.

ഇതിനു മുമ്പും സിനിമകൾക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേൻ, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളിൽ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്.

ഈശോ എന്ന പേരിൽ ഒരു സിനിമ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ശരിയായി ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വർഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week