മകന്റെ ജീവന്‍ രക്ഷിക്കാന്‍ സ്ഥിരം കഴിക്കുന്ന മരുന്നിനായി അച്ഛന്‍ സൈക്കിളില്‍ താണ്ടിയത് 280 കിലോമീറ്റര്‍!
ബംഗലൂരു: മകന്റെ ജീവന്‍ രക്ഷിക്കാന്‍ വര്‍ഷങ്ങളായി മുടങ്ങാതെ കഴിക്കുന്ന മരുന്നിനായി ലോക്ക്ഡൗണില്‍ പിതാവ് സൈക്കില്‍ ചവിട്ടിയത് 280 കിലോമീറ്റര്‍. മൈസൂര്‍ നരസിപുര സ്വദേശി ആനന്ദാണ് ദിവസങ്ങളോളം സൈക്കിളോടിച്ചു പോയി മരുന്നുവാങ്ങി മടങ്ങിയത്.
വാഹനങ്ങളൊന്നും കിട്ടാതെ വന്നതോടെ വര്‍ഷങ്ങളായി തുടരുന്ന ചികിത്സ മുടക്കാതിരിക്കാന്‍ സൈക്കിളില്‍ പോവുകയായിരുന്നുവെന്ന് വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ ആനന്ദ് പറഞ്ഞു. 18 വയസിന് മുന്‍പ് സ്ഥിരം കഴിക്കുന്ന മരുന്ന് നിര്‍ത്തിയാല്‍ കുട്ടിക്ക് എലിപ്റ്റിക്ക് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ പത്ത് കൊല്ലമായി ബംഗളൂരുവിലെ നിംഹാന്‍സിലെ ഡോക്ടര്‍മാരുടെ അടുത്ത് ചികില്‍സ തേടുകയാണ് ആനന്ദിന്റെ മകന്‍. മെയ് 23-ന് സ്വന്തം നാട്ടില്‍ നിന്നു പുറപ്പെട്ട് മെയ് 26-ന് പുലര്‍ച്ചെയാണ് ഇദ്ദേഹം മരുന്നുമായി തിരിച്ചെത്തിയത്.