ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്നു; അഛൻ ഒളിവിൽ,അമ്മയെ രക്ഷപെടുത്തി
കണ്ണൂർ:പാത്തിപ്പാലത്ത് ഭാര്യയെയും കുട്ടിയെയും പുഴയിൽ തള്ളിയിട്ട സംഭവത്തിൽ ഭർത്താവിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ഷിജു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് ഷിജുവിന്റെ ഭാര്യ സോന വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ഒന്നരവയസുള്ള മകൾ അൻവിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.
മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആറ് മണിയോടെയാണ് ഷിജുവും ഭാര്യയും കുഞ്ഞു പാത്തിപ്പാലത്ത് എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ആദ്യം സോനയെ നാട്ടുകാർ രക്ഷപ്പെടുത്തി സോന പറഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനായി തെരച്ചിൽ തുടങ്ങിയത്.