മുംബൈ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പിതാവ് അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്നു പതിനാല് വയസുള്ള മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും പ്രതി മകളെ കാണാനില്ല എന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ നെരുള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. അതേസമയം, തന്നെയും 13 വയസുള്ള സഹോദരിയേയും പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി പോലീസില്‍ മൊഴി നല്കി. പെണ്മക്കളുടെ പരാതിയെ തുടര്‍ന്ന് പോക്സോ നിയമ പ്രകാരം പ്രതിയായ കുട്ടികളുടെ പിതാവിനെ അറസ്റ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News