കൊച്ചി: എറണാകുളത്ത് ഓട്ടിസം ബാധിച്ച കുട്ടിക്ക് അച്ഛന്‍റെ ക്രൂര മർദ്ദനം. അമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അച്ഛന്‍ സുധീറിനെ കസ്റ്റഡിയിലെടുത്തു.
സുധീർ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഓട്ടിസം ബാധിച്ച മകൻ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനെ തുടർന്നാണ് മർദ്ദനം.
മട്ടാഞ്ചേരി ചെറലായി കടവിലാണ് സംഭവം. കുട്ടിയെ കലകീഴായി നിര്‍ത്തി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഫോർട്ട് കൊച്ചി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയെയും സുധീർ മർദ്ദിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News