CrimeKeralaNews

മകളെ പീഡിപ്പിച്ച് ഒളിവില്‍ പോയി; അച്ഛന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

കാസര്‍കോട്: മകളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അച്ഛൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയാണ് ചന്തേര പൊലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയാണ് പിടിയിലായത്. ബെംഗളൂരുവിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് കേസെടുത്തതോടെയാണ് ഇയാള്‍ മുങ്ങിയത്.

പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൂന്ന് വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാവാഞ്ഞതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.  ഒരാഴ്ച്ചക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിമാക്കിയതും ബെഗളൂരുവില്‍ നിന്ന് പ്രതിയെ പിടികൂടിയതും.

തിരുവനന്തപുരം കഠിനംകുളത്ത് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ അഫ്സൽ(31) ആണ് പൊലീസ് പിടിയിൽ ആയത്. ഇൻസ്റ്റാഗ്രാം വഴി ആറു മാസം മുൻപ് ആണ് പ്രതി 17 വയസ്സുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.

വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നിട്ട് ഓട്ടോറിക്ഷയിൽ പെരുമാതുറയിലുള്ള തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു. വർഷങ്ങളായി പെരുമാതുറയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ. കഠിനംകുളം പൊലീസ് സ്റ്റേഷൻ ISHO അൻസാരി എ യുടെ നേതൃത്ത്വത്തിൽ എസ്സ്.ഐ സം. വി, GSI ഷാജി പി. SCPO നജുമുദ്ദീൻ, ബിജു, CPO വിഷ്ണുവിജയൻ, ആനന്ദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button