EntertainmentInternationalNews
വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു
ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു. മൾഹോളണ്ട് ഡ്രൈവ്, വൈൽഡ് അറ്റ് ഹാർട്ട് , ബ്ലൂ വെൽവെറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ലിഞ്ച്, ട്വിൻ പീക്സ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അമേരിക്കൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്.
ബീറ്റിൽസിലൂടെ പാശ്ചാത്യ ലോകം പരിചയിച്ച അതീന്ദ്രീയ ധ്യാനത്തിന്റെ പ്രചാരകൻ ആയിരുന്നു. നാല് തവണ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ഡേവിഡ് ലിഞ്ചിന് 2019 ൽ അക്കാദമി പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 78 വയസായിരുന്ന ലിഞ്ചിന്റെ അന്ത്യം. മരണവിവരം അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് കുടുംബം ലോകത്തെ അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News