NationalNewsRECENT POSTS
ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ പരസ്യമായി മര്‍ദ്ദിച്ചു
ഭോപ്പാല്‍: ഫോണില്‍ ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ അലിര്‍ജാപുരിലാണ് ബന്ധുക്കള്‍ പരസ്യമായി പെണ്‍കുട്ടിയെ മര്‍ദിച്ചത്.
ഗ്രാമത്തിലെ തെരുവില്‍ പരസ്യമായിട്ടായിരുന്നു മര്‍ദനം. ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ മുടിയും മുറിച്ചു.
സംഭവത്തില്‍ കേസെടുത്തതായും ബന്ധുക്കളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ധീരജ് ബാബര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News