Home-bannerKeralaNews

സൗകര്യപ്രദമായ മദ്യശാലകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം; തീരുമാനം എടുക്കേണ്ടത് ബീവറേജസ് കോര്‍പ്പറേഷനാണെന്ന് ഫെയര്‍ കോഡ്

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ മദ്യശാലകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ബീവറേജസ് കോര്‍പ്പറേഷനാണെന്ന് ഫെയര്‍ കോഡ്. ആപ്പു വഴി ഈ സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

മദ്യശാലകള്‍ ജില്ല അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പില്‍ വേണമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നു മുതല്‍ ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ബെവ്‌കോയാണ്.

ടോക്കണുകളിലെ ക്യൂ ഓര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനുള്ള സൗകര്യവും ആയിട്ടില്ല. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെ ഓരോ കടകളിലും ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ബെവ്‌കോ നല്‍കും. ഒരോ മണിക്കൂറിലും എത്ര പേര്‍ ബുക്ക് ചെയ്തു, എല്ലാ കടകളിലും കൃത്യമായ ബുക്കിംഗ് ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള മാറ്റങ്ങളും സോഫ്റ്റ് വെയറില്‍ വരുത്തുന്നുണ്ട്. പതിനാലു ലക്ഷം പേര്‍ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചത്തേക്കുള്ള ബുക്കിംഗ് നാളെ വൈകുന്നേരം മുതല്‍ ആരംഭിക്കും. നിലവില്‍ മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭിക്കുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ട്. ആദ്യം ബുക്കു ചെയ്യുന്നവര്‍ക്ക് പിന്‍കോഡിന് സമീപത്തെ ശാലകളിലേക്ക് ടോക്കണ്‍ ലഭ്യമാക്കനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button