EntertainmentHome-bannerKeralaRECENT POSTS

വയസന്‍ ആപ്പ് കത്തിപ്പടരുന്നു,ഫേസ് ആപ്പില്‍ പൊളിച്ച് താരങ്ങള്‍

കൊച്ചി: ഏവരുടെയും മുന്നിലുള്ള ഏറ്റവും വലിയ ചോദ്യമാണ് പ്രായമായാല്‍ തങ്ങളുടെ രൂപഭാവങ്ങള്‍ എങ്ങിനെ ഇരിയ്ക്കും ഫോട്ടോ ഷോപ്പിലൊക്കെയടക്കം മാര്‍ഗങ്ങളുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുന്നത് ഫേസ് ആപ്പാണ്.സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമടക്കം ഏറ്റെടുത്തതോടെ വന്‍ ഹിറ്റായി മാറിയിരിയ്ക്കുകയാണ് ഫേസ് ആപ്പ്.

ആര്‍ജ്ജിത ബുദ്ധി ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പിലൂടെ ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. എന്തും സാധിക്കും ഫേസ് ആപ്പില്‍. ഏതായാലും സിനിമാ താരങ്ങള്‍ക്കിടയിലും ചര്‍ച്ച ഇപ്പോള്‍ ഫേസ് ആപ്പാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ ഇതിനോടകം ഫേസ് ആപ്പ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

നടന്‍ നീരജ് മാധവാണ് ആദ്യം ഫേസ് ആപ്പ് ഉപയോഗിച്ച് മഞ്ജു വാര്യരെ ചലഞ്ചിന് ക്ഷണിച്ചത്. നടന്മാരായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പമാണ് നീരജ് മഞ്ജുവിനെ ഫേസ് ആപ്പിലേക്ക് ക്ഷണിച്ചത്. പിന്നാലെ മഞ്ജുവും തന്റെ ഫേസ് ആപ്പ് ചിത്രം പങ്കുവച്ചു. ‘എന്നാ പിന്നെ ഞാനും ചലഞ്ച് അക്‌സപ്റ്റഡ്’ എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവച്ചത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ ,ജോജു തുടങ്ങിയ താരങ്ങളെല്ലാം ഫേസ് ആപ്പ് പരീക്ഷിച്ച് ചിത്രം സമൂഹമാധ്യങ്ങള്‍ വഴി ഷെയര്‍ ചെയ്തിരുന്നു.

 

IMG-20190717-WA0005 IMG-20190717-WA0002 IMG-20190717-WA0012 IMG-20190717-WA0004 IMG-20190717-WA0011 IMG-20190717-WA0010 IMG-20190717-WA0006

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker