കൊച്ചി:മേക്കപ്പില്ലാത്ത മമ്മൂട്ടിയെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നരയും, കഷണ്ടിയും, കഴുത്തിലും മുഖത്തുമെല്ലാം ചുളിവുകളുള്ള ഒരു ചിത്രമാണ് മമ്മൂട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്.
സംഭവം ചർച്ചയായതോടെ ചിത്രം ഫോട്ടോഷോപ്പാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ്. മമ്മൂട്ടിയുടെ ചിത്രം ചുളിവുകൾ വരുത്തിക്കൊണ്ട് ഫോട്ടോഷോപ്പ് ചെയ്യുന്ന വീഡിയോയാണ് റോബർട്ട് പങ്കുവച്ചത്.
“ഒരുപാട്പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്”- എന്ന അടിക്കുറിപ്പോടെയാണ് റോബർട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News