News
ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 12 പേര്‍ക്ക് പരുക്ക്
ഗാന്ധിനഗര്‍: ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഫ്‌ളൂറോ കെമിക്കല്‍സ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും അഗ്‌നിശമന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്ഫോടനം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരെ വരെ കേള്‍ക്കാമായിരുന്നു എന്ന് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫ്‌ളൂറിന്‍ കെമിസ്ട്രിയില്‍ 30 വര്‍ഷത്തിലേറെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യന്‍ കെമിക്കല്‍ കമ്പനിയാണ് ഏഎഘ. ഫ്‌ലൂറോപോളിമറുകള്‍, ഫ്‌ളൂറോ സ്‌പെഷ്യാലിറ്റികള്‍, റഫ്രിജറന്റുകള്‍, രാസവസ്തുക്കള്‍ എന്നിവയില്‍ കമ്പനിക്ക് വൈദഗ്ദ്ധ്യം ഉണ്ട്. GFL-ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റാണ് സ്‌ഫോടനത്തിന് സാക്ഷ്യം വഹിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News