KeralaNews

ലോക്ക് ഡൗണില്‍ അടിച്ച് പൂസായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ പോലീസ് ജീപ്പ് ഉള്‍പ്പെടെ ഇടിച്ച് തെറിപ്പിച്ചു! പിന്നീട് സംഭവിച്ചത്

തിരുവല്ല: ലോക്ക് ഡൗണില്‍ മദ്യപിച്ച് വാഹനം ഓടിച്ച് ഒന്നിലധികം പോലീസ് ജീപ്പിലുള്‍പ്പെടെ ഒന്നിലധികം വാഹനങ്ങളില്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലോക്ക് ഡൗണിന്റെ ഭാഗമായി പരുമല ജംഗ്ഷനില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ശാസ്താംകോട്ട കോട്ടപ്പുറത്ത് പുത്തന്‍വീട്ടില്‍ ഡേവിഡ് മകന്‍ സുരേഷ് ഡേവിഡിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

<p>ഇന്നലെ വൈകുന്നേരം 5 മണിയോടെ അമിതവേഗത്തില്‍ എത്തിയ കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിക്കുകയും തുടര്‍ന്ന് പോലീസ് ജീപ്പിലും ഇടിച്ച് അമിത വേഹഹത്തില്‍ നിര്‍ത്താതെ പോയി. പിന്‍തുടര്‍ന്ന് എത്തിയ പോലീസ് തൃക്കുരട്ടി ജംഗ്ഷനിലെ ചെക്ക് പോയിന്റില്‍ വാഹനം പിടികൂടി. മൂന്നര ലിറ്റര്‍ മദ്യവും കാറിനുള്ളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.</p>

<p>ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ ആണെന്ന് പോലീസ് പറഞ്ഞു. കൊവിഡ് വകുപ്പു പ്രകാരവും മദ്യപിച്ചു വാഹനം ഓടിച്ചതിനും അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ മാന്നാര്‍ പോലീസ് കേസെടുത്തു. </p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button