EntertainmentKeralaNews

ആ ഉന്നതന്റെ ഉപദ്രവം കാരണം എല്ലാം നിർത്തി; അഡ്ജസ്റ്റ്മെന്റിന് തയ്യാറായില്ല; തുറന്ന് പറഞ്ഞ് ലക്ഷ്മി

കൊച്ചി:നടി, സംവിധായിക തുടങ്ങി പല മേഖലകളിൽ പ്രശസ്തയാണ് ലക്ഷ്മി രാമകൃഷ്ണൻ. നിരവധി സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ലക്ഷ്മിയെ പ്രേക്ഷകർ അടുത്തറിഞ്ഞത് ടെലിവിഷൻ ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ്. തമിഴ്നാട്ടിൽ വൻ ജനപ്രീതി നേടിയ സൊൽവതെല്ലാം ഉൻമൈ എന്ന ഷോയുടെ അവതാരകയായിരുന്നു ലക്ഷ്മി രാമകൃഷ്ണൻ.

കുടുംബ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്ന ഈ ടെലിവിഷൻ ഷോ തമിഴ്നാട്ടിൽ‌ വലിയ ചർച്ചാ വിഷയം ആയി. ലക്ഷ്മിയായിരുന്നു ഷോയുടെ പ്രധാന ഹൈലറ്റ്. തുറന്നടിച്ച് സംസാരിക്കുന്ന താരം പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Lakshmi Ramakrishnan

അവതാരക അഴകിനൊപ്പം പ്രസന്റബിൾ ആയിരുന്നാൽ കാണികൾക്ക് ഇഷ്ടപ്പെടും. ആ പെൺകുട്ടിക്ക് അറിവും അവളുടേതായ അഭിപ്രായങ്ങളും ഉണ്ടെങ്കിൽ പറ്റില്ല. ശമ്പളം തരുന്നതല്ലേ, ഞാൻ ആവശ്യപ്പെടുന്നത് പറഞ്ഞാൽ മതി, നിങ്ങൾ ഒരു മൗത്ത് പീസ് ആണ് എന്ന ആറ്റിറ്റ്യൂഡ് ആണ് പലർക്കും. എന്റെ കേസിൽ ഞാൻ അവതാരകയായി വരുമ്പോൾ അങ്ങനെ തന്നെയാണ് വന്നത്. പക്ഷെ ഒരു ഘട്ടത്തിൽ എനിക്ക് ഉത്തരവാദിത്തം വന്നു. അനുഭവ സമ്പത്തുള്ള ആളാണ് ഞാൻ. എന്റെ വ്യക്തിത്വം ഒരിടത്തും അടിയറവ് വെക്കില്ല.

ഷോ ഒരു ഘട്ടത്തിൽ എന്റെ ബ്രാൻഡിം​ഗിൽ അറിയപ്പെട്ടു. എന്റെ ഷോയായത് മാറി. പിന്നീട് ഷോ നടത്തുന്നവരുമായി ക്ലാഷ് വന്നെങ്കിലും ചാനൽ എനിക്ക് പിന്തുണ നൽകി. അതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. സ്ത്രീകളെന്ന നിലയിൽ സംവിധാനത്തിലോ അഭിനയത്തിലോ തുടങ്ങി ഒരു മേഖലയിലും ബഹുമാനം കിട്ടില്ല. അത് അവതരണ മേഖലയിലും അങ്ങനെ തന്നെയാണ്. ഒരു നായികയെ അത്, ഇത് എന്നാണ് പറയുക. ഹീറോയെ അവർ എന്ന് വിളിക്കും.

Lakshmi Ramakrishnan

അവതാരകയായി വർക്ക് ചെയ്യുമ്പോൾ അത്, ഇത് എന്നൊക്കെ തന്നെ വിളിച്ചാൽ എന്നെ ബാധിക്കില്ല. കാരണം ഞാൻ ജീവിതത്തിൽ സെറ്റിൽ ആയാണ് ഈ മേഖലയിലേക്ക് വന്നത്. കരിയർ ബിൽഡ് ചെയ്യാനല്ല. എനിക്ക് പറ്റിയാൽ ചെയ്യും, ഇല്ലെങ്കിൽ ചെയ്യില്ല എന്ന് പറയാനുള്ള നിലയിലാണ് ഞാനുള്ളത്. ഈ മേഖലയിൽ ബഹുമാനമേ ലഭിക്കില്ല. 58 വയസുള്ള എനിക്ക് ബഹുമാനമില്ലെങ്കിൽ 20 വയസുള്ള പുതിയ കുട്ടികൾക്ക് ബഹുമാനം ലഭിക്കുമോയെന്നും ലക്ഷ്മി രാമകൃഷ്ണൻ ചോദിക്കുന്നു.

തന്നെക്കുറിച്ച് വന്ന അപവാദ പ്രചരണം ഒരു വർ‌ഷം മാനസികമായി ബാധിച്ചെന്നും ലക്ഷ്മി രാമകൃഷ്ണൻ തുറന്ന് പറഞ്ഞു. പക്ഷെ അതിന് ശേഷം ഒന്നും തന്നെ ബാധിക്കാത്ത തരത്തിൽ ശക്തയായെന്നും നടി വ്യക്തമാക്കി. ജീവിതത്തിൽ ഒരു തവണ കരിയർ ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തെക്കുറിച്ച് ലക്ഷ്മി രാമകൃഷ്ണൻ തുറന്ന് പറഞ്ഞു. മസ്കറ്റിൽ വിജയകരമായ ബിസിനസ് എനിക്കുണ്ടായിരുന്നു. പുറത്ത് നിന്നുള്ള വളരെ സ്വാധീനമുള്ള ഒരാളുടെ ഹരാസ്മെന്റ് കാരണം അത് വിടേണ്ടി വന്നു. തുടരണമെങ്കിൽ അഡ്ജസ്റ്റ്മെന്റ് വേണ്ടിയിരുന്നു.

എനിക്കും ഒന്നും വേണ്ട, ബഹുമാനവും സുരക്ഷയും വളരെ മുഖ്യമാണെന്ന് പറഞ്ഞ് ബിസിനസ് ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. അന്ന് 35 വയസാണ്. അതിന് ശേഷം 50 പടങ്ങളിൽ അഭിനയിച്ചു, സംവിധാനം ചെയ്തു, ഷോ ചെയ്തു. ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ ലോകം മുഴുവൻ അവസരങ്ങളാണ്. അഡ്ജസ്റ്റുകൾക്ക് വഴങ്ങരുതെന്ന് പറഞ്ഞപ്പോൾ പലരും എന്നെ വിമർശിച്ചു. സ്വയം ​ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി പറഞ്ഞതാണെന്ന് ആരോപിച്ചു. പക്ഷെ നമ്മുടെ നിലപാട് നിലപാട് തന്നെയാണ്. എന്ത് സംഭവിക്കാനാണ്? പത്ത് പാത്രം കഴുകിയാൽ പോലും വയർ നിറയ്ക്കാമെന്നും ലക്ഷ്മി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker