EntertainmentKeralaNews

‘എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്, ഭർത്താവിന് ഒറ്റ കണ്ടീഷനേ ഉള്ളൂ; ഇന്നത്തെ പോലെയായിരുന്നില്ല അന്ന്

കൊച്ചി:കുക്കറി ഷോകളിലൂടെ ജനമനസ്സിലേക്ക് കടന്ന താരമാണ് ലക്ഷ്മി നായർ. ടെലിവിഷനിൽ ലക്ഷ്മി നായരുടെ കുക്കറി ഷോയ്ക്കായി കാത്തിരുന്ന ഒരു കാലം കേരളത്തിലെ വീട്ടമ്മമാർക്കുണ്ടായിരുന്നു. സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെ തന്റെ പ്രധാന പ്ലാറ്റ്ഫോമായി ലക്ഷ്മി നായർ യൂട്യൂബിനെ തെരഞ്ഞെടുത്തു. കുക്കറി വീഡിയോകളും കുടുംബ വിശേഷങ്ങളുമെല്ലാം ഇവർ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഏത് പ്രായത്തിലും ജീവിതം ആസ്വദിക്കണമെന്ന അഭിപ്രായക്കാരിയാണ് ലക്ഷ്മി നായർ. പുതിയ കാര്യങ്ങൾ ചെയ്യാനും യാത്രകൾ ചെയ്യാനുമൊക്കെ തനിക്കിഷ്ടമാണെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്. കരിയറിൽ വളരാൻ തനിക്ക് ഭർത്താവിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി നായർ. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

‘ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് തനിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റിയതെന്ന് ലക്ഷ്മി നായർ പറയുന്നു. ഭർത്താവ് സ്വാതന്ത്ര്യം തന്നത് കൊണ്ടാണ് എനിക്ക് വളരാൻ പറ്റിയതെന്ന് ഞാൻ പറയും. അപ്പോൾ വളരെ പ്യൂയർ ആയ ഫെമിനിസ്റ്റ് പറയും സ്വാതന്ത്ര്യം ഇങ്ങനെ തന്നാലേ പറ്റൂള്ളൂ എന്നാണോ, നിങ്ങൾ ജനിച്ചപ്പോൾ മുതൽ സ്വാതന്ത്രയല്ലേ, ആരെങ്കിലും തരുന്നതാണോ സ്വാതന്ത്ര്യമെന്ന്’

Lakshmi Nair

‘അങ്ങനെ നോക്കുമ്പോൾ അല്ല. പക്ഷെ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച് നമുക്ക് കുറച്ച് സ്വാതന്ത്ര്യം തന്നാലേ ഇറങ്ങാൻ പറ്റൂയെന്നത് ഫാക്ടാണ്. ഇപ്പോഴും അങ്ങനെയാണ്. അല്ലാതെ റിബലായി ഇറങ്ങിയാൽ പറ്റും. പക്ഷെ നമ്മുടെ ഫാമിലി ലൈഫ് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഭർത്താവിന് താൽപര്യമില്ലാതെ ഞാൻ എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടിയിറങ്ങിയാൽ അവിടെയൊരു പ്രശ്നമില്ലേ. അതിൽ അർത്ഥമില്ല’

‘‌ഏതെങ്കിലും ഒന്ന് കോപ്രമൈസ് ചെയ്താലേ വേറൊന്നു കിട്ടൂ. അങ്ങനെ കിട്ടുന്നതിലും കുഴപ്പമില്ല. പക്ഷെ എനിക്ക് എന്തോ ഭാ​ഗ്യത്തിന് വലിയ പ്രശ്നങ്ങളൊന്നുമില്ല. ആദ്യമേ തന്നെ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഒറ്റ കണ്ടീഷനേ ഉള്ളൂ, എന്നെ മെനക്കെടുത്തരുത് പറഞ്ഞിട്ടുണ്ട്’

‘അതാണ് ദൂരദർശനിലെ വാർത്താ വായന ഒരു വർഷം കഴിഞ്ഞപ്പോൾ നിർത്തിയത്. പുള്ളി പറഞ്ഞു എനിക്ക് കൊണ്ട് വിടലും വിളിച്ചോട്ട് വരലുമൊന്നും പറ്റില്ല, ലക്ഷ്മിക്ക് ഒറ്റയ്ക്ക് ഡ്രെെവ് ചെയ്ത് പോവാൻ പറ്റുമെങ്കിൽ ചെയ്തോയെന്ന്, ലക്ഷ്മി നായർ പറയുന്നു’

അന്ന് താൻ ഡ്രൈവ് ചെയ്ത് തുടങ്ങിയിരുന്നില്ലെന്നും രണ്ട് മണിക്ക് കൊണ്ട് വിട്ട് ഏഴരയ്ക്ക് തിരിച്ച് കൊണ്ട് വരാനൊക്കെ ഭർത്താവ് വരണമായിരുന്നു അത് കൊണ്ടാണ് ഭർത്താവ് അങ്ങനെ പറഞ്ഞതെന്നും ലക്ഷ്മി നായർ ചൂണ്ടിക്കാട്ടി. ഷോപ്പിംഗിനും ഭർത്താവ് ഒപ്പം വരില്ലെന്നും ഭാര്യമാരോടൊപ്പം ഭർത്താക്കൻമാർ ഷോപ്പിം​ഗിന് പോവുന്നതിനെ വിമർശിക്കുന്നയാളാണ് ഭർത്താവെന്നും ലക്ഷ്മി നായർ പറഞ്ഞു.

Lakshmi Nair

സ്വന്തമായി അങ്ങനെ എല്ലാം ചെയ്ത് ശീലമായി. അത് ഒരു തരത്തിൽ നന്നായെന്നും 34 വർഷം മുമ്പത്തെ കാര്യമാണിതെന്നും ഇന്നത്തെ കാലമല്ലെന്നും ലക്ഷ്മി നായർ ചൂണ്ടിക്കാട്ടി. അന്നൊക്കെ ഒറ്റയ്ക്ക് പോവുമ്പോൾ ഭർത്താവെവിടെയെന്ന് ചോദിക്കും. ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ ചെയ്ത് പഠിക്കണമെന്നത് പുള്ളിയുടെ പോളിസിയാണ്. പെട്ടെന്ന് ഒരാൾക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റെയാൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് പോവും.

ആദ്യം ഞാനും ചേട്ടാ ചേട്ടാ എന്ന് പറഞ്ഞ് നടക്കുന്ന ടൈപ്പായിരുന്നു. പക്ഷെ അതിൽ നിന്നും എന്നെ മാറ്റി എടുത്തതാണെന്നും ലക്ഷ്മി നായർ ഓർത്തു. ലക്ഷ്മി നായരുടെ യൂട്യൂബ് വീഡിയോകളിലോ സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ഭർത്താവിനെ അധികം കാണാറില്ല. ഭർത്താവ് പാെതുവെ ലൈം ലൈറ്റിനോട് താൽപര്യമില്ലാത്ത വ്യക്തിയാണെന്ന് ലക്ഷ്മി നായർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker