KeralaNewsRECENT POSTS
ഏറ്റുമാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയ്ക്ക് വീണ് പരിക്ക്; കണ്ടു നിന്ന കൂട്ടുകാരി കുഴഞ്ഞു വീണു
കോട്ടയം: ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്. കൂട്ടുകാരി വീണു തലപൊട്ടിയതു കണ്ട് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി അഷ്മ ടി ജോഷി (18) യാണ് റെയില്‍ വേ സ്റ്റേഷനില്‍ വീണ് തലപൊട്ടിയത്. ഇതുകണ്ടുനിന്ന കണ്ണൂര്‍ സ്വദേശിനി അയിഷയാണ് കുഴഞ്ഞു വീണത്.
ഏറ്റുമാനൂരില്‍ സ്റ്റോപ്പ് ഇല്ലാത്ത ലോകമാന്യ തിലക് കൊച്ചു വേളി ഗരീബ്രഥ് എക്സ്പ്രസ് വേഗം വളരെ കുറച്ച് പ്ലാറ്റ്ഫോമിലൂടെ കടന്നു പോകുന്നതിനിടെ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഈ സമയത്താണ് അപകടം സംഭവിച്ചത്. ഇരുവരും പ്ലാറ്റ്ഫോമിലേക്കാണു വീണത്. അഷ്മയുടെ തലയ്ക്ക് പരുക്കുണ്ട്. അതേസമയം പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News