KeralaNews

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഉദ്യോ​ഗസ്ഥ‍ർ വീരമൃത്യു വരിച്ചു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീർ പൊലീസിലെ ഡിവൈഎസ്പിയുമാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്.

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുട‍ർന്ന് പരിശോധന നടത്തുന്നതിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. കേണൽ മൻപ്രീത് സിം​ഗ്, മേജർ ആഷിഷ് ധോൻചക്ക്, ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് പേ‍ർക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. ​ഗുരുതര പരിക്കേറ്റ് അമിത രക്തസ്രാവത്തെ തുടർ‌ന്നാണ് ഭട്ട് മരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker