KeralaNews

കൊടുങ്ങല്ലൂരില്‍ 29 വരെ നിരോധനാജ്ഞ

തൃശൂര്‍: കൊവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില്‍ കൊടുങ്ങല്ലൂരില്‍ ഈ മാസം 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവം കണക്കിലെടുത്താണ് നടപടി.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 1,500ഓളം പേരാണ് കഴിഞ്ഞ ദിവസങ്ങളായി ഭരണി മഹോത്സവത്തില്‍ പങ്കെടുത്തത്. മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളായ കാവുതീണ്ടല്‍ 27 നും ഭരണി 29 നും നടക്കും. ഈ ദിവസങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker