KeralaNews

കൊച്ചിയിൽ ഡോക്ടർമാരെയും നഴ്സുമാരെയും അടിയന്തിരമായി നിയമിയ്ക്കുന്നു, അപേക്ഷിയ്ക്കേണ്ടതിങ്ങനെ

എറണാകുളം: ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നഴ്സ്മാരെയും, ഡോക്ടർമാരെയും ആവശ്യമുണ്ട്. കേരള psc അംഗീകരിച്ച യോഗ്യതയുള്ളവർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസം 17000/- രൂപ നിരക്കിലും ഡോക്ടർമാർക്ക് പ്രതിമാസം 41000/- രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തിൽ ആണ് നിയമനം.

കേരള സർക്കാരിൻ്റെ Covid ബ്രിഗേഡ് ൽ രജിസ്റ്റർ ചെയ്ത നമ്പർ ഉൾപ്പെടുത്തിയ അപേക്ഷ/ബയോഡാറ്റ, നഴ്സിംഗ് കൗൺസിൽ/TCMC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.

ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
കൂടുതൽ വിവരങ്ങൾക്ക് 090727 88123 എന്ന നമ്പറിൽ ബന്ധപ്പെടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker