BusinessInternationalNews
ഇലോൺ മസ്ക് എന്ന വൻമരം വീണു, ലോകത്തിലെ ഏറ്റവും വലിയ ധനികൻ മറ്റൊരാൾ
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റർ ഉടമയായ ഇലോൺ മാസ്കിന് നഷ്ടമായി. ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഫോർബ്‌സിന്റെയും ബ്ലൂംബെർഗിന്റെയും പട്ടിക പ്രകാരം, ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്‌റ്റംബർ മുതൽ ലോക സമ്പന്നൻ എന്ന പദവി മസ്കിനു സ്വന്തമായിരുന്നു.
ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം, ഇലോൺ മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യൺ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം അർനോൾട്ടിന്റെ ആസ്തി 171 ബില്യൺ ഡോളറായി. അതായത് 14.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഗൗതം അദാനി 125 ബില്യൺ ഡോളർ അഥവാ 10.32 ലക്ഷം കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News