പുഴയില്‍ ഒഴുകിപ്പോകുന്ന യുവാവിനെ രക്ഷപ്പെടുത്തുന്ന ആന! ഹൃദയം കവരുന്ന വീഡിയോ വൈറലാകുന്നു
പുഴയില്‍ ഒഴികിപ്പോകുന്ന യുവാവിനെ രക്ഷപ്പെടുത്തുന്ന ആനയുടെ ഹൃദയം കവരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പുഴയില്‍ ഒഴുകിപ്പോകുകയാണ് ഒരു യുവാവ്. ഇത് കണ്ട ആനക്കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാന്‍ പുഴ നീന്തുന്നു. നീന്തി യുവാവിന്റെ അരികില്‍ എത്തുന്ന ആന യുവാവിനെ കരയ്ക്ക് അടുപ്പിക്കുകയാണ്.
വീഡിയോ 2016ല്‍ ഏതോ വിനോദസഞ്ചാരകേന്ദ്രത്തില്‍ നിന്നു പകര്‍ത്തിയതാണ്. ഒഴുക്കില്‍പ്പട്ടയാളോട് ആന എത്രമാത്രം കരുതല്‍ കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ദൃശ്യം.
സുധാ രാമന്‍ ഐഎഫ്എസ് ആണ് ഹൃദ്യമായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യനോടുള്ള ആനയുടെ സമീപനം തിരിച്ചറിയാന്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
That's how elephants treat us!!!
How do we treat them???? Think pic.twitter.com/aQiRIIrGUO
— Sudha Ramen 🇮🇳 (@SudhaRamenIFS) January 23, 2021