Home-bannerKeralaNewsTop Stories
തിരുവനന്തപുരത്ത് പൊട്ടിക്കിടന ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു വഴിയാത്രികർ മരിച്ചു
തിരുവനന്തപുരം:പേട്ട പുളി ലെയിനിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് വഴിയാത്രക്കാർ ഷോക്കേറ്റ് മരിച്ചു. പേട്ട സ്വദേശികളായ രാധാകൃഷ്ണൻ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം
ക്ഷേത്ര ജീവനക്കാരനായിരുന്ന
രാധാകൃഷ്ണൻ. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം.ഇതേ സ്ഥലത്തു കൂടി വീട്ടുജോലിക്ക് പോകുന്ന വഴിയാണ് പ്രസന്നകുമാരിയ്ക്ക്ഷോക്കേറ്റത്.രാവിലെപത്രവിതരണത്തിനെത്തിയ യുവാവാണ് ഇരുവരും ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. മരിച്ച രണ്ടുപേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News