FeaturedKeralaNews

തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഇറങ്ങുന്നവർക്ക് തടവും പിഴയും,ഫലസൂചനകൾ വൈകും

തിരുവനന്തപുരം:കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി പോ​ലീ​സും രം​ഗ​ത്ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കേ​ര​ള എ​പ്പി​ഡ​മി​ക് ആ​ക്ട് പ്ര​കാ​രം ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കൂ​ട്ടം കൂ​ടു​ക, പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ല്‍, നി​ര്‍​ദേ​ശം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ല്‍, പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും.

താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ത്തു ന​ല്‍​കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യു​ള്ള ക​ത്താ​ണി​ത്.

ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് എ​റ​ണാ​കു​ളം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി 5000ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

കൂ​ടാ​തെ കേ​ന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. കൂ​ട്ടം ചേ​ര്‍​ന്നു​ള്ള ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​വും വേ​ണ്ടെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ടാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.ഡി​സി​പി, എ​സി​പി, എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​ക്ക് പ്ര​ത്യേ​കം ചു​മ​ത​ല​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 100 ഉ​ദ്യോ​ഗ​സ്ഥ​രാ​കും ഉ​ണ്ടാ​കു​ക.പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സേ​ന​യും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ന​ട​ക്കും.

സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ അ​ൽ​പ്പം വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ.ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ല​ഭ്യ​മാ​കും.

ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി തീ​രാ​ൻ വൈ​കു​ന്ന​തി​നാ​ലാ​ണ് ഫ​ലം വൈ​കാ​ൻ സാ​ധ്യ​ത​യെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു.സം​സ്ഥാ​ന തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ആ​വി​ഷ്‌​ക്ക​രി​ച്ച ട്ര​ന്‍​ഡ് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഇ​ത്ത​വ​ണ​യി​ല്ല. എ​ന്നാ​ൽ ഫ​ലം കൃ​ത്യ​മാ​യെ​ത്തും.ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ശ​രി​യാ​യ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker