എല്‍ദോ എബ്രഹാം എം.എല്‍.എയെ ലാത്തിക്കടിച്ചത് എസ്.ഐ വിപിന്‍ദാസ്; ചിത്രങ്ങള്‍ പുറത്ത്
കൊച്ചി: ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയെ ലാത്തിക്കടിച്ചതു കൊച്ചി സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എം.എല്‍.എയെ വിപിന്‍ദാസ് മര്‍ദിക്കുന്നതായാണ് ചിത്രങ്ങളില്‍ കാണുന്നത്. ഇടതുകൈ ഒടിഞ്ഞ എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലാത്തിച്ചാര്‍ജില്‍ ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. വൈപ്പിന്‍ ഗവ. കോളജിലെ എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷത്തില്‍ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കല്‍ സിഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സിപിഐ നേതാക്കള്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനുമെതിരേ വിമര്‍ശനവുമായി സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം രംഗത്തെത്തിയിരുന്നു.