Home-bannerKeralaNews

വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ: വിപുലമായ തയ്യാറെടുപ്പിൽ വടക്കൻ ജില്ലകൾ

കൊച്ചി :കേരളത്തിൽ ഒരു നൂറ്റാണ്ടിനിടെയുള്ള
രണ്ടാമത്തെ വലയ സൂര്യഗ്രഹണം
ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രo.വ്യാഴാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം
നിരീക്ഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തിയിരിക്കുന്നത്.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ
ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനും
ഭൂമിക്കും ഇടയിൽ വരുന്ന സന്ദർഭങ്ങളുണ്ട്.
ഇത്തരത്തിൽ നേർരേഖപാതയിൽ
വരുമ്പോൾ സൂര്യനെ ചന്ദ്രൻ മറയ്ക്കും
.
അതായത് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ
പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് ചന്ദ്രൻ കൂടുതൽ അകന്ന് നിൽക്കുന്ന സമയമാണെങ്കിൽ ചന്ദ്രനും സൂര്യനും നേർരേഖയിൽ വന്നാലും സൂര്യബിംബം പൂർണമായി മറക്കപ്പെടില്ല. ഇതാണ് പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് ചന്ദ്രൻ കൂടുതൽ അകന്ന് നിൽക്കുന്ന സമയമാണെങ്കിൽ ചന്ദ്രനും സൂര്യനും നേർരേഖയിൽ വന്നാലും സൂര്യബിംബം പൂർണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും
മാത്രമാണ് ഗ്രഹണം കാണാൻ കഴിയുക.

സൌദി അറേബ്യ മുതൽ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26ലെ ഗ്രഹണം കാണാൻ കഴിയുക. കേരളത്തിൽ
കാസർകോട്, വയനാട് കണ്ണൂർ,
കോഴിക്കോട് ജില്ലകളിലും
മലപ്പുറത്തിന്റെയും പാലക്കാടിന്റെയും
ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കാണാം. തൃശൂർ മുതൽ തിരുവനന്തപുരം
വരെയുള്ള ജില്ലകളിൽ ഭാഗികമായേ
കാണാൻ സാധിക്കൂ. ഗ്രഹണം കൂടുതൽ
ദൃശ്യമാകുന്ന വയനാടും
കാസർകോടുമെല്ലാം വിപുലമായ
ഒരുക്കങ്ങളാണ് ജില്ലാ
ഭരണകൂടത്തിന്റെയും കേരള ശാസ്ത്ര
സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തിൽ
ഒരുക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker