ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് പാലാ ലക്ഷ്യം വെച്ച്, ഇബ്രാഹിം കുഞ്ഞിനെ സംരക്ഷിച്ച് ഉമ്മൻ ചാണ്ടി
കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം അഴിമതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിലേക്കടക്കം നീങ്ങുന്നുവെന്ന് സൂചനകൾ ലഭിച്ചതോടെ അറസ്റ്റ് ഭീഷണി നേരിടുന്ന മുൻ മരാമത്ത് മന്ത്രി പി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രരിരോധിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത്. ഇബ്രാഹിം കുഞ്ഞിനെതിനെതിരെയുള്ള നീക്കം പാലാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.. ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. ഏത് വിധത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തി.