FeaturedHome-bannerInternationalNews
ന്യൂയോർക്കിൽ ഭൂചലനം; തീവ്രത 4.8
വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപസംസ്ഥാനമായ ന്യൂജേഴ്‌സിയാണ് പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. ബ്രൂക്ക്‌ലിനില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും വാതിലുകളിലും മറ്റും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്നിരുന്ന സുരക്ഷാസമിതി യോഗം ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഗാസ വിഷയത്തിലായിരുന്നു സുരക്ഷാസമിതി യോഗം ചേര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News