പീരുമേട്: ഇടുക്കിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പീരുമേട് ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും നിരീക്ഷണത്തില്‍. നിലവിലെ സാഹചര്യത്തില്‍ സ്വയം ക്വാറന്റൈനിലേക്ക് പോകുകയാണെന്ന് എംഎല്‍എ അറിയിച്ചു.
അതേസമയം ജില്ലയില്‍ ഇനി വരാനുള്ളത് മുന്നൂറിലധികം പരിശോധനാ ഫലങ്ങളാണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശ് അറിയിച്ചു. സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News