Entertainment
സിനിമാമോഹികള്‍ക്ക് സന്തോഷ വാര്‍ത്ത! ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സുവര്‍ണാവസരം
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രതിഭാധനരായ അഭിനേതാക്കളെ തേടുന്നു. 15-നും 70-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്, ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഡിസംബര്‍ ആദ്യം ഒരു അഭിനയക്യാമ്പ് സംഘടിപ്പിക്കും.
വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന ബോബി-സഞ്ജയ് ടീമാണ് നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News