കാര്‍ സ്റ്റണ്ട് ചെയ്തു ഞെട്ടിപ്പിച്ച് ദുല്‍ഖര്‍; ആറു മിനിറ്റുള്ള വീഡിയോ വൈറല്‍
വാഹനങ്ങളോടുള്ള മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖറിന്റേയും ഭ്രമം മലയാളിക്ക് എല്ലാം പരിചയമായ അറിവാണ്. വാഹനങ്ങളുടെ ഒരു ശേഖരം തന്നെ ഇവര്‍ക്കുണ്ട്. ഇപ്പോള്‍ കുറുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു ദുല്‍ഖര്‍ കാര്‍ സ്റ്റണ്ട് ചെയ്ത് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ലുലു ഗ്രാന്‍ഡ് ഹയാത്തിലെ വിശാലമായ മുറ്റത്ത് എല്ലാം സുരക്ഷ മുന്‍കരുതലോടെയാണ് ദുല്‍ഖര്‍ കാര്‍ സ്റ്റണ്ട് ചെയ്തത്.
കാറില്‍ കുറുപ്പിന്റെ പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. വീഡിയോയില്‍ ദുല്‍ഖറിനോടെപ്പം അദ്ദേഹത്തിന്റെ സുഹൃത്തുകളെയും കാണാം. കൊവിഡിനു ശേഷം തീയേറ്ററുകളെ ആവേശത്തിമിര്‍പ്പില്‍ നിര്‍ത്താന്‍ ദുല്‍ഖറിന്റെ പുതിയ ചിത്രം കുറുപ്പിനു സാധിച്ചു. 50 കോടിയാണ് കുറുപ്പ് ക്ലബില്‍ നേടിയത്. താരം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
ലോകമെമ്പാടും 1500 സ്‌ക്രീനിലാണ് കുറുപ്പ് പ്രദര്‍ശിപ്പിച്ചത്. ഇതിനു പിന്നാലെയാണ് സിനിമ 50 കോടി നേടിയത്. കേരളത്തില്‍ ആദ്യവേഗ ഇത്രയും കളക്ഷന്‍ നേടുന്ന സിനിമ കൂടിയാവുകയാണ് ഇതോടെ കുറുപ്പ്.