ദുബായ് ബസപകടം,6 മലയാളികള്‍ മരിച്ചു
ദുബായ്: നിയന്ത്രം വിട്ട ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. അപകടത്തില്‍ മലയാളികളടക്കം 10 ഇന്ത്യക്കാര്‍ മരിച്ചു. ഇതില്‍ 6 മലയാളികള്‍ ഉള്‍പ്പെടുന്നതായാണ് വിവരം.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലായിരുന്നു സംഭവം.തിരുവനന്തപുരം സ്വദേശ് ദീപക് കുമാര്‍,ജമാലുദ്ദീന്‍ അരക്കാവീട്ടില്‍,വാസുദേവ്,തിലകന്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.രണ്ടു മലയാളികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
റാഷിദിയ മെട്രോ സ്‌റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പോലീസും സിവില്‍ ഡിഫന്‍സും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.പരുക്കേറ്റവരെ റാഷിദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇവിടെത്തന്നെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.
ഒമാനില്‍ നിന്നു പുറപ്പെട്ട മൊഹിസലാത്ത് ബസാണ് അപകടത്തില്‍പ്പെട്ടത്.ഈദ് ആഘോഷത്തിനുശേഷം ദുബായിലേക്ക് മടങ്ങിയെത്തിവരാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തേത്തുടര്‍ന്ന് ഈ റൂട്ടിലെ ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു.