കൊച്ചി: മദ്യപിച്ചുണ്ടായ കലഹത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു. ബംഗാള്‍ സ്വദേശി ആസാദിനെ കൂടെയുണ്ടായിരുന്ന സക്കീറാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കൊച്ചിയിലെ മസ്ജിദ് റോഡിലെ താമസസ്ഥലത്താണ് സംഭവം.
പുലര്‍ച്ചെ ഇവര്‍ തമ്മില്‍ ബഹളമുണ്ടായത് അയല്‍ക്കാര്‍ കേട്ടിരുന്നു. ഇതോടെ ഇവര്‍ ഓടിയെത്തി. ആ സമയത്ത് ഒരാള്‍ കൈയില്‍ സ്റ്റൂളുമായി നില്‍ക്കുന്നത് കണ്ടു. അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ തടഞ്ഞു. പിന്നീട് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നതോടെ ആസാദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടുപേരും ചൊവ്വാഴ്ചയാണ് കൊച്ചിയിലെത്തിയത്. നിലവില്‍ ഇവര്‍ താമസിക്കുന്നയിടത്ത് ഇരുപതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ വേറെയുമുണ്ട്. പ്രതിയായ സക്കീറിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News