
പാലാ : ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാര്‍ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
പൈക-പാലാ-ചേറ്റുതോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ കുറ്റാരപ്പള്ളിയുടെ ഡ്രൈവര്‍ ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43) ആണ് മരിച്ചത്. ഡ്രൈവര്‍ കുഴഞ്ഞ് വീണപ്പോള്‍ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു.
യാത്രക്കാരില്‍ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഡ്രൈവര്‍ കുഴഞ്ഞ് വീണതെന്നാണ് കരുതുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News