CrimeKeralaNews

Kerala Police| ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപാനം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോത്തോന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് (Police officer) സസ്‌പെഷന്‍ (Suspension). സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണുമാഫിയ വാടക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടയായ കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്. മെന്റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കുട്ടനുമായാണ് പൊലീസുകാരന്‍ മദ്യപിച്ചത്. ഇതേ സ്ഥലത്തുവച്ച് കുട്ടനും ദീപുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുട്ടന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

തിരുവല്ലം കസ്റ്റഡി മരണ കേസിൽ(thiruvallom custody death case) മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ(suspension). തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിൻ, ​ഗ്രേഡി എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി ഐ ക്ക് കാരണം കാണിക്കൽ(memo) നോട്ടീസും നൽകി പ്രതികളെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണർ സപ്ർജൻ കുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണൺ സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രം​ഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു.

തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത കേസിൽ പ്രതി മരിച്ചത് ഹൃദയാഘാതം കാരണം തിരുവല്ലം: ജഡ്ജികുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലംപൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. ശരീരത്തിൽ പരുക്കുകളോ മർദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ല. മരണ കാരണം മർദനമല്ലെങ്കിലും കസ്റ്റഡിയിൽ വെച്ച് പൊലീസ് പ്രതിയെ മർദിച്ചോ എന്നതിൽ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചിരുന്നു.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മ‍ർദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.  സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു.

പ്രോവി‍ഡന്റ് ഫണ്ടിലെ അപാകതകൾ പരിഹരിക്കുന്നതിനു പ്രതിഫലം ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

 

ഗവ. എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷൻ പ്രോവിഡന്റ് ഫണ്ട് (ഗെയ്ൻ പിഎഫ്) സംസ്ഥാന നോഡൽ ഓഫിസറും കാസർകോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടുമായ കണ്ണൂർ വിസ്മയ വീട്ടിൽ സി.ആർ.വിനോയ് ചന്ദ്രനെ(43)യാണ് നഗരത്തിലെ ഹോട്ടലിൽ നിന്നു പിടികൂടിയത്.

അധ്യാപികയുടെ ശമ്പളത്തിൽ പിഎഫ് വിഹിതം അടച്ചത്  2018 മുതൽ ക്രെഡിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരുന്നില്ല. പിഎഫ് അക്കൗണ്ടിൽ നിന്നു വായ്പയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ജില്ലാതലത്തിൽ ഇതിനു പരിഹാരം തേടിയപ്പോൾ സംസ്ഥാന നോഡൽ ഓഫിസറെ സമീപിക്കാൻ നിർദേശം ലഭിച്ചു. പരാതി പരിഹരിക്കാൻ ആദ്യഘട്ടത്തിൽ തയാറാകാതിരുന്ന വിനോയ് വാട്സാപ് കോളിൽ വിളിക്കാൻ തന്നോട് ആവശ്യപ്പെട്ടതായി അധ്യാപിക പറയുന്നു. ഫോൺ വിളിയിലും മെസേജുകളിലും സഭ്യമല്ലാത്ത പ്രയോഗങ്ങൾ ഉണ്ടായെന്നും പരാതിയുണ്ട്.

ഇതിനിടെ പിഎഫ് പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുകയും പ്രതിഫലമായി നേരിൽക്കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അധ്യാപിക കോട്ടയം വിജിലൻസ് പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ കണ്ട് പരാതി നൽകി.

അധ്യാപികയെ കാണുന്നതിനായി ബുധനാഴ്ച രാത്രി വിനോയ് കോട്ടയത്തെത്തിയതായി വിജിലൻസ് കണ്ടെത്തി. ഇന്നലെ രാവിലെ 11നു റെയിൽവേ സ്റ്റേഷനിൽ എത്താൻ അധ്യാപികയോട് ആവശ്യപ്പെടുകയും ചെയ്തു.  ഇട്ടിരിക്കുന്ന ഷർട്ട് മുഷിഞ്ഞതിനാൽ ഒരു ഷർട്ട് വാങ്ങാൻ ആവശ്യപ്പെട്ട കാര്യം അധ്യാപിക വിജിലൻസിനെ അറിയിച്ചു. വിജിലൻസ് സംഘം നൽകിയ ഷർട്ടുമായാണ് അധ്യാപിക റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 

വിനോയ് മുറിയെടുത്ത ഹോട്ടലിൽ അടുത്ത മുറികളിൽ വിജിലൻസ് സംഘം കാത്തുനിന്നു. അധ്യാപികയെയും കൂട്ടി ഹോട്ടലിൽ എത്തിയ വിനോയിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.  പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കും.

കോട്ടയം വിജിലൻസ് യൂണിറ്റ്‌ ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, ഇൻസ്പെക്ടർമാരായ സജു.എസ്.ദാസ്, ആർ.രതീന്ദ്രകുമാർ, റെജി എം.കുന്നിപ്പറമ്പിൽ, എസ്.ജയകുമാർ, സബ് ഇൻസ്പെക്ടർമാരായ ടി.കെ.അനിൽകുമാർ, ബി.സുരേഷ്കുമാർ, പി.എസ്.പ്രസന്നകുമാർ, ഗോപകുമാർ, എഎസ്ഐമാരായ സ്റ്റാൻലി തോമസ്, സാബു, അനിൽകുമാർ, ഹാരിസ്, ടിനുമോൻ, സിപിഒമാരായ മനോജ്കുമാർ, അനൂപ്, രാജേഷ്, അരുൺചന്ദ്, രഞ്ജിനി തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.

വിജിലൻസ് റെയ്ഡിൽ സാധാരണയായി ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകെട്ടുകളാണ് പിടിച്ചെടുക്കുക. കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ കുരുക്കാൻ വിജിലൻസ് തയാറാക്കിയത്  ഫിനോഫ്തലിൻ പൊടി വിതറിയ ഷർട്ട്. ഈ ഷർട്ടാണ്  അധ്യാപികയ്ക്കു വിജിലൻസ് നൽകിയത്. ഇതു വിനോയിയുടെ കയ്യിൽ നിന്നു തെളിവു സഹിതം കണ്ടെത്തുകയും ചെയ്തു. പണമോ പാരിതോഷികമോ മാത്രമല്ല, പണം കൊണ്ടു നിർവചിക്കാൻ സാധിക്കാത്ത ആവശ്യങ്ങളും വിജിലൻസ് അന്വേഷണപരിധിയിൽ വരുമെന്ന് അധികൃതർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker