കോട്ടയം:തലയോലപ്പറമ്പ് ഡി ബി കോളേജിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥി ഇടുക്കി ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ മുങ്ങിമരിച്ചു.എം എ ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥി കീഴൂർ മടക്കത്തടത്തിൽ ഷാജിയുടെ മകൻ ജിഷ്ണു (22) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭവം.വിനോദ സഞ്ചാരത്തിനായി ചൊവ്വാഴ്ച മാങ്കുളത്ത് എത്തിയതായിരുന്നു പതിനാറ് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം.ബുധനാഴ്ച ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയിൽ കാൽ വഴുതി ജിഷ്ണു പുഴയിൽ വീഴുകയായിരുന്നു
ഒപ്പമുണ്ടായിരുന്ന അധ്യാപകരും വിദ്യാർത്ഥികളും ബഹളം കേട്ട് ഓടി എത്തിയവരും കൂടി പുഴയിൽ നിന്ന് ജിഷ്ണുവിനെ കരയ്ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അമ്മ: പ്രഭ. സഹോദരി:അഞ്ജന.സംസ്‌കാരം പിന്നീട്.I
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News