KeralaNews

നാടക – സിനിമാ നടൻ തൃശ്ശൂർ ചന്ദ്രൻ അന്തരിച്ചു

തൃശ്ശൂർ: നാടക – സിനിമാ നടൻ തൃശ്ശൂർ ചന്ദ്രൻ അന്തരിച്ചു.മുണ്ടത്തിക്കോട് സ്വദേശിയാണ്. ചന്ദ്രൻ പാട്ടത്ത് എന്നാണ് യഥാർത്ഥ പേര്.പി എന്‍ മേനോൻ, സത്യൻ അന്തിക്കാട് എന്നിവരുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. നടനും സംവിധായകനുമായിരുന്ന രാജൻ പി ദേവ് അടുത്ത സുഹൃത്തായിരുന്നു.തിരുവനന്തപുരം അതുല്യയുടെ വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ അഭിനയത്തിന് 2002 നല്ല നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ഗുരുവായൂർ ബന്ധുര, ദൃശ്യകലാഞ്ജലി കൊല്ലം ഐശ്വര്യ, തൃശ്ശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ നാടക സംഘങ്ങളിൽ നടനായിരുന്നു.

സത്യൻ അന്തിക്കാടിൻ്റെ അച്ചുവിൻ്റെ അമ്മ, ഭാഗ്യദേവത, ഹരിഹരൻ്റെ പഴശ്ശിരാജ പി എന്‍ മേനോൻ്റെ സിനിമകൾ തുടങ്ങിയവയിലും സീരിയലുകളിലും അഭിനയിച്ചു.സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button