
കോഴിക്കോട് : കഴിഞ്ഞമാസം 23 ന് വൈകീട്ട് മരുതോങ്കര പഞ്ചായത്തിലെ കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തിൽ വച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ തേക്കുകയുണ്ടായി.തൊഴിലാളികൾ ഉച്ചത്തിൽ നിലവിളിച്ചതോടെ പരിസരവാസിയായ തൂവാട്ടപ്പൊയിൽ രാഘവൻ തൻറെ വളർത്തനായ യുമായി കാര്യം അന്യേഷിക്കാനായി സംഭവസ്ഥലത്ത് എത്തി.
രാഘവനെയും കടന്നലുകൾ അക്രമിച്ചു.കടന്നൽ കുത്തേറ്റ രാഘവനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്നു രാവിലെ രാഘവൻ മരണപ്പെട്ടു.രാഘവന്റെ വളർത്തുനായക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ കടൽ കുത്തേറ്റ് ജീവൻ നഷ്ടപെട്ടിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News