News
വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിഞ്ഞില്ല; വധുവിന്റെ പിതാവ് ആത്മഹത്യ ചെയ്തു
ജയ്പൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ വധുവിന്റെ പിതാവ് ആത്മഹത്യ ചെയ്തു. ബവല്‍ സ്വദേശിയായ കൈലാഷ് സിങാണ് മരിച്ചത്. മകളുടെ വിവാഹത്തിനായി വരന്റെ ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു.
നവംബര്‍ 25നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത് എന്നാല്‍ ആവശ്യമായ പണം കണ്ടെത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News