Uncategorized

ഐസ്‌ക്രീം നിമിഷ നേരം കൊണ്ട് കാലിയാക്കുന്ന നായ കുട്ടി ; വീഡിയോ കാണാം

നല്ല ചൂടുള്ള ഒരു ദിവസം ഐസ്ക്രീം കിട്ടിയാൽ ആരായാലും കഴിച്ചുപോകും. അതിന് മനുഷ്യരെന്നോ നായകളെന്നോ വ്യത്യാസമില്ല. അത് വ്യക്തമാക്കുന്നൊരു വീഡിയോയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. കാലിഫോർണിയയിലെ ബൂമറെന്ന നായയാണ് ഈ വീഡിയോയിലെ താരം.

പുറത്ത് നല്ല ചൂടായതിനാൽ കളിക്കാൻ കഴിയാതെ സങ്കടപ്പെട്ടിരിക്കുന്ന ബൂമറിനെ സന്തോഷിപ്പിക്കാനായി വീട്ടുകാർ അവനെയൊരു സാഹസിക യാത്രയ്ക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെയാണ് അവനൊരു കിടിലൻ ഐസ്ക്രീം കിട്ടിയത്. നിമിഷ നേരം കൊണ്ട് തന്നെ അവൻ ആ ഐസ്ക്രീം മുഴുവനും അകത്താക്കി.

ഐസ്ക്രീം മാത്രമല്ല വിവിധ തരം പഴങ്ങളും സമോയഡ് വർഗത്തിൽപ്പെട്ട ബൂമറിന് വളരെ ഇഷ്ടമാണ്. ബൂമറിന് ഇൻസ്റ്റാഗ്രാമിൽ സ്വന്തമായി ഒരു അക്കൗണ്ട് പോലുമുണ്ട്. ബൂമർ ദി ലാൻഡ്കൗഡെന്ന പേരുള്ള ഈ അക്കൗണ്ടിൽ 1,16,000-ലധികം ഫോളോവേഴ്സാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker