NationalNews

മോദിയ്‌ക്കെതിരായ ഡോക്യുമെന്ററി; ബി.ബി.സിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ബി.ബി.സിയ്ക്കെതിരെ നോട്ടീസ് അയച്ച് ഡല്‍ഹി കോടതി. ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ബിനയ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസിലെ തുടര്‍നടപടികള്‍ മെയ് 11-ലേക്ക് മാറ്റിവെച്ചതായും കോടതി വ്യക്തമാക്കി.

മുപ്പത് ദിവസത്തിനുള്ളില്‍ ബി.ബി.സി. വിശദീകരണം നല്‍കണമെന്നാണ് കോടതി നോട്ടീസിൽ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ഉളളടക്കം ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത് ഉള്‍പ്പടെയുളള സംഘടനകള്‍ക്ക് എതിരാണെന്നും പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം.

കഴിഞ്ഞ ഏപ്രില്‍ 27-ന് ഡോക്യുമെന്ററി കാമ്പസില്‍ പ്രദര്‍ശിപ്പിച്ചതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍.എസ്.യു.ഐ നേതാവിനെ ഒരു വര്‍ഷത്തേക്ക് വിലക്കാനുള്ള ഡല്‍ഹി സര്‍വകലാശാല ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker