News

ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു; കോഹ് ലിയോട് ഡോ. സുല്‍ഫി നൂഹു

പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നിറവയറില്‍ ശീര്‍ഷാസനം ചെയ്തു നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയുടെ ചിത്രത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേന്ദ്ര കമ്മിറ്റി അംഗവും ഇ എന്‍ ടി വിദഗ്ധനുമായ ഡോ. സുല്‍ഫി നൂഹു. സ്വന്തം ഭാര്യയോടും കുട്ടിയോടും ഈ ക്രൂരത പാടില്ലായിരുന്നുവെന്നും സുല്‍ഫി നൂഹു ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കോഹ്ലി

ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. ഈ ഷോര്‍ട്ട് വളരെ ക്രൂരമായിപ്പോയി.ഭാര്യയോട് മാത്രമല്ല കുട്ടിയോടും.ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം.ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുല്‍ഫി നൂഹു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker