തിരുവനന്തപുരം: അര്‍ബുദ രോഗ വിദഗ്ധന്‍ ഡോക്ടര്‍ എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. രാജ്യത്തെ മുതിര്‍ന്ന അര്‍ബുദ രോഗ വിദഗ്ധരില്‍ ഒരാള്‍ കൂടിയായിരുന്നു. തിരുവനന്തപുരം ആര്‍സിസി സ്ഥാപക ഡയറക്ടറാണ്.
കൃഷ്ണന്‍ നായര്‍ക്ക് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്നു. കാന്‍സര്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന തലത്തിലുള്ള നിരവധി സംഘടനകളിലും അംഗമായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നു 1965ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഞ്ചാബ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലുമായിട്ടാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. ആശുപത്രി നാഥ്വാഹി കാന്‍സര്‍ അവാര്‍ഡ് ,1993 ലെ ഭീഷ്മാചാര്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News