News
മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് 10,000 രൂപ പിഴ
ലക്നൗ: മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് 10,000 രൂപ പിഴ. ഉത്തര്‍പ്രദേശിലെ കോട്ട്വാലിയിലാണ് സംഭവം. നരിയ ബസാറിലെ പരിശോധന വേളയില്‍ പോലീസ് സംഘം ക്ലിനിക്കിലെത്തിയപ്പോഴാണ് മാസ്‌ക് ധരിക്കാതെ രോഗികളെ നോക്കുന്ന ഡോക്ടറെ ശ്രദ്ധയില്‍പ്പെട്ടത്.
ചെറിയ ക്ലിനിക്കില്‍ രോഗികള്‍ തിങ്ങിക്കൂടിയ നിലയിലായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇവരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിക്കുകയും ഡോക്ടറില്‍ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
നേരത്തെയും മാസ്‌ക് ധരിക്കാതെ രോഗികളെ നോക്കുന്നതിന് എതിരെ ഡോക്ടര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പ്രോട്ടോക്കോള്‍ പാലിക്കുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതായും എസ്ഐ ദേവേശ് കുമാര്‍ ശുക്ല പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News